Yeshu Valiyavan - Vijay Abraham
Song | Yeshu Valiyavan |
Album | Single |
Lyrics | Vijay Abraham |
Music | Vijay Abraham |
Sung by | Asaph Johnson |
- Malayalam Lyrics
- English Lyrics
യേശു വലിയവൻ അവൻ പ്രവർത്തിക്കും വലിയവ
അത് ആരാലും അവർണ്ണനീയം എൻറെ യേശു വലിയവൻ..
ഒരു കണ്ണും കാണാത്ത വിധത്തിൽ
ഒരു കാതും കേൾക്കാത്ത വിധത്തിൽ
ഒരു ഹൃദയത്തിൽ തോന്നാത്ത വണ്ണം
അവൻ പ്രവർത്തിക്കും വലിയവ
ഈ നീറും വേളയിൽ നിലയില്ലാ ആഴിയിൽ
നാം കാണും നിറഞ്ഞ സ്നേഹം എന്റെ യേശു വലിയവൻ..
ഇനി നീങ്ങും നിരാശയെല്ലാം
ഇനി മാറും പ്രതികൂലമെല്ലാം
നൽകും പ്രത്യാശ എന്നിൽ
എന്റെ യേശു വലിയവൻ..
ഈ ലോകസാഗരേ പാപത്തിൻ തിരകളിൽ
നാം കാണും പ്രത്യാശ തീരം എന്റെ യേശു വലിയവൻ
തകരും എൻ ജീവിതത്തിൽ
പകരും പ്രത്യാശ എന്നിൽ
തിളങ്ങാൻ തിരുശോഭായാലേ
എന്റെ യേശു വലിയവൻ..
English
Yeshu Valiyavan - Vijay Abraham
Reviewed by Christking
on
June 07, 2021
Rating:
No comments: