Dukhathinte Panapathram - ദു:ഖത്തിന്റെ പാനപാത്രം | Jollee Abraham - Christking - Lyrics

    Dukhathinte Panapathram - ദു:ഖത്തിന്റെ പാനപാത്രം | Jollee Abraham


    1 ദുഃഖത്തിന്റെ പാനപാത്രം കർത്താവെന്റെ കൈയ്യിൽ തന്നാൽ
    സന്തോഷത്തോടതുവാങ്ങി ഹല്ലേലുയ്യ പാടീടും ഞാൻ

    2 ദോഷമായിട്ടെന്നോടൊന്നും എന്റെ താതൻ ചെയ്കയില്ല
    എന്നെ അവനടിച്ചാലും അവനെന്നെ സ്നേഹിക്കുന്നു

    3 കഷ്ടനഷ്ടമേറി വന്നാൽ ഭാഗ്യവാനായ് തീരുന്നു ഞാൻ
    കഷ്ടമേറ്റ കർത്താവോടു കൂട്ടാളിയായ് തീരുന്നു ഞാൻ

    4 ലോക സൗഖ്യമെന്തുതരും ആത്മക്ലേശമതിൻ ഫലം
    സൗഭാഗ്യമുള്ളാത്മജീവൻ കഷ്ടതയിൽ വർദ്ധിക്കുന്നു

    5 ജീവനത്തിൻ വമ്പു വേണ്ടാ കാഴ്ചയുടെ ശോഭ വേണ്ടാ
    കൂടാരത്തിൻ മുടിപോലെ ക്രൂശിൻ നിറം മാത്രം മതി

    6 ഉള്ളിലെനിക്കെന്തു സുഖം തേജസ്സേറും കെരൂബുകൾ
    കൂടാരത്തിനകത്തുണ്ട് ഷെക്കീനായുമുണ്ടവിടെ

    7 ഭകത്മന്മാരാം സഹോദരർ വിളക്കുപോൽ കൂടെയുണ്ട്
    പ്രാർത്ഥനയിൻ ധൂപമുണ്ട് മേശമേലെന്നപ്പമുണ്ട്

    8 പ്രാകാരത്തിലെന്റെ മുമ്പിൽ യേശുവിനെ കാണുന്നു ഞാൻ
    യാഗപീഠമവനത്രേ എന്നുമെന്റെ രക്ഷയവൻ

    9 ദിനം തോറും പുതുക്കുന്ന ശക്തിയെന്നിൽ പകരുവാൻ
    സ്വച്ഛജലം വച്ചിട്ടുള്ള പിച്ചളത്തൊട്ടിയുമുണ്ട്

    10 ലോകത്തെ ഞാനോർക്കുന്നില്ല കഷ്ടനഷ്ടമോർക്കുന്നില്ല
    എപ്പോളെന്റെ കർത്താവിനെ ഒന്നു കാണാമെന്നേയുള്ളു

    1 Dukhathinte panapatram karthaavente kayyil thannaal
    santhoshathodathu vangi halleluiah paadeedum njan

    2 Doshamaayitt’ennodonnum ente thaathan cheykayilla
    Enne’yavanadichaalum avenenne snehikkunnu

    3 Kashta’nashta’meri vannaal bhaagyanaay theerunnu njan
    Kastmetta karthaavodu koottaaliyaay theerunnu njan

    4 Loka saukhyam’enthu tharum aathmaklesham’athin phalam
    Saubhaagyamull’aatma’jeevan kashtathayil vardhikkunnu

    5 Jeevanathin vambu vendaa kaazhchayude shobha vendaa
    Koodaarathin mudi pole krooshin niram maathram mathi

    6 Ullilenikkenthu sukham thejasserum kerubukal
    Kudaarathinn’akathunde shekkeenaayum’undavide

    7 Bhakthanmaaraam sahodarar vilakku pol koode’unde
    Praarthanayin dhoopam’unde meshamelenn’appam’unde

    8 Praakaarathil’ente mumbil yeshuvine kaanunnu njan
    Yaaga’peetdam’avanathre ennum’ente rakshayavan

    9 Dinam thorum puthukkunna shakthi’ennil pakaruvaan
    Swatccha’jalam vechittulla pichala’thottiyum’unde

    10 Lokhathe njaanorkunnila kashta’nashtam orkunnilla
    eppolente karthaavine onnu kanamenneyullu


    Dukhathinte Panapathram - ദു:ഖത്തിന്റെ പാനപാത്രം | Jollee Abraham Dukhathinte Panapathram - ദു:ഖത്തിന്റെ പാനപാത്രം | Jollee Abraham Reviewed by Christking on October 16, 2021 Rating: 5

    No comments:

    Powered by Blogger.