Aashvasa Ganangal Padidum - ആശ്വാസ ഗാനങ്ങൾ പാടിടും ഞാൻ - Christking - Lyrics

    Aashvasa Ganangal Padidum - ആശ്വാസ ഗാനങ്ങൾ പാടിടും ഞാൻ


    1 ആശ്വാസ ഗാനങ്ങൾ പാടിടും ഞാൻ
    ആത്മാവിൽ പാടി ആർത്തിടും ഞാൻ
    അത്ഭുത രക്ഷകനേശുവിന്നായ്
    ഉത്തമഗീതങ്ങൾ പാടിടും ഞാൻ

    പാടും ഞാനേശുവിന്നായ് എന്നും
    പാടും ഞാനേശുവിന്നായ്
    പാടുമെൻ പാപം പരിഹരിച്ച
    പ്രാണേശനേശുവിന്നായ്

    2 സങ്കടത്താലുള്ളം നീറിടുമ്പോൾ
    ചാരുവാനേശു നാഥനുണ്ട്
    തൻകരം കണ്ണീർ തുടച്ചു എന്നെ
    തൻചിറകടിയിൽ കാത്തിടുമേ

    3 കാർമേഘത്താൽ വാനം മൂടിയാലും
    കൂരിരുളെങ്ങും വ്യാപിച്ചാലും
    നീതിയിൻ സൂര്യനാം യേശു തന്റെ
    കാന്തിയിലെന്നെ നടത്തിടുമേ

    4 വിശ്വാസത്താലോട്ടം തികയ്ക്കും ഞാൻ
    വിശ്വാസം കാത്തു നിന്നിടും ഞാൻ
    വിശ്വാസനാഥനെ നോക്കിടും ഞാൻ
    വിശ്രമദേശത്തിലെത്തുവോളം


    English

    Aashvasa Ganangal Padidum - ആശ്വാസ ഗാനങ്ങൾ പാടിടും ഞാൻ Aashvasa Ganangal Padidum - ആശ്വാസ ഗാനങ്ങൾ പാടിടും ഞാൻ Reviewed by Christking on March 18, 2020 Rating: 5

    No comments:

    Powered by Blogger.