Ariyunnallo Daivam Ariyunnallo - അറിയുന്നല്ലോ ദൈവം അറിയുന്നല്ലോ - Christking - Lyrics

    Ariyunnallo Daivam Ariyunnallo - അറിയുന്നല്ലോ ദൈവം അറിയുന്നല്ലോ


    അറിയുന്നല്ലോ ദൈവം അറിയുന്നല്ലോ
    എന്റെ ഭാവിയാകെ നാഥൻ അറിയുന്നല്ലോ
    എന്തിന്നായ് ഞാൻ ചിന്തകളാൽ കലങ്ങിടുന്നു

    1 നാളെയെന്തു നടക്കും ഞാനറിയുന്നില്ല
    നാളെയെന്നെ കരുതുന്നോനറിഞ്ഞിടുന്നു
    കാലമതിന്നതീതനാണവനാകയാൽ
    ആകുലത്തിന്നവകാശമെനിക്കിന്നില്ല

    2 ചുവടോരൊന്നെടുത്തു വച്ചിടുവാൻ മുമ്പിൽ
    അവനേകും വെളിച്ചമതെനിക്കു മതി
    അതിലേറെ കൊതിക്കുന്നില്ലിഹ ലോകെ ഞാൻ
    അവനിഷ്ടമെടുത്തെന്താണതു ചെയ്യട്ടെ

    3 മനം തകർന്നവർക്കവനടുത്തുണ്ടല്ലോ
    ദിനംതോറും അവൻഭാരം ചുമക്കുന്നല്ലോ
    നിണം ചിന്തി വിടുവിച്ചു നടത്തുന്നവൻ
    മനം കനിഞ്ഞുകൊണ്ടെന്നെ കരുതിടുന്നു

    4 അവൻ നന്നായറിഞ്ഞല്ലാതെ നിക്കൊന്നുമേ
    അനുവദിക്കുകയില്ലെന്നുഭവത്തിൽ
    അഖിലവുമെന്റെ നന്മ കരുതിയല്ലോ
    അവൻ ചെയ്യുന്നതുമൂലം ഭയമില്ലെന്നിൽ

    5 ഒരു നാൾ തന്നരികിൽ ഞാൻ അണയുമപ്പോൾ
    കരുണയിൻ കരുതലിൻ ധനമാഹാത്മ്യം
    തുരുതുരെ കുതുകത്താൽ പുളകിതനായ്
    വരും കാലങ്ങളിൽ കാണാൻ കഴിയുമല്ലോ


    Ariyunalo Daivam Ariyunalo
    Ente Bhaaviyake Naadan Ariyunalo
    Enthinay Njan Chinthakalaal Kalangidunu

    1 Naaleyenthu Nadakum Njanariyunila
    Naaleyenne Karuthunonarinjeedunnu
    Kaalamathinathithanaan Avanakayal
    Aakulathinavakashamenikinila

    2 Chuvadoroneduthu Vachiduvan Munpil
    Avanekum Velichamatheniku Mathi
    Athilere Kothikuniliha Loke Njan
    Avan Ishtam Aduthenthanathu Cheyatte

    3 Manam Thakarnavarkavan Aduthundalo
    Dinam Thorum Avanbhaaram Chumakunalo
    Ninam Chinthi Viduvichu Nadathunavan
    Manam Kaninjukondenne Karuthidunu

    4 Avan Nanaay Arinjalaatheniknume
    Anuvadikukayilen Anubhavathil
    Akhilavumente Nanma Karuthiyalo
    Avan Cheyunathu Moolam Bhayamilenil

    5 Orunaal Thanarikil Njan Anayumapol
    Karunayin Karuthalin Dhanamahaathmyam
    Thuruthure Kuthukathaal Pullakithanay
    Varum Kaalangalil Kaanan Kazhiyumalo



    Ariyunnallo Daivam Ariyunnallo - അറിയുന്നല്ലോ ദൈവം അറിയുന്നല്ലോ Ariyunnallo Daivam Ariyunnallo - അറിയുന്നല്ലോ ദൈവം അറിയുന്നല്ലോ Reviewed by Christking on March 22, 2020 Rating: 5

    No comments:

    Powered by Blogger.