Cheyyum Njaanennunithu Ninne - ചെയ്യും ഞാനെന്നുമിതു-നിന്നെ - Christking - Lyrics

    Cheyyum Njaanennunithu Ninne - ചെയ്യും ഞാനെന്നുമിതു-നിന്നെ


    ചെയ്യും ഞാനെന്നുമിതു -നിന്നെ
    മെയ്യായോർപ്പാനേശുവേ

    1 അയ്യയ്യോ നിൻ വചനത്തിൻ പടി നിത്യം
    മെയ്യാം വിനയത്തോടെ - എന്റെ
    ഇയ്യുലകായുസ്സിൻ നാളെല്ലാം നിൻമൃതി
    മെയ്യായോർപ്പാൻ നിരന്തം;- ചെയ്യും

    2 ഗഥശമനെ സ്ഥലെ നിനക്കുണ്ടായ
    വ്യഥയും പോരാട്ടവും -പ്രാണ
    നാഥാ നിൻ രക്തവിയർപ്പും ഞാനേവ്വിധം
    ഓർക്കാതിരുന്നീടുന്നു;- ചെയ്യും

    3 ക്രൂശിലെൻ പേർക്കു ബലിയായ്‌ ജഗത്തുകൾ
    ക്കീശന്റെ കോപാഗ്നിയിൽ -നസ
    റേശാ നീ വെന്തതും ഓർത്തെന്റെ മാനസം
    ക്ളേശിച്ചു നന്ദിയോടെ;- ചെയ്യും...

    4 എൻ നിമിത്തം ചതെക്കപ്പെട്ട നിന്മേനി
    എന്താത്മ ഭോജനമേ - ദേവാ
    നിൻരക്ഷാപാനത്താലെന്നാത്മ ദാഹം
    തീർന്നെന്നും പ്രമോദിപ്പാനായ്‌;- ചെയ്യും...

    5 ഞാൻ വരുവോളമിവ്വണ്ണം ചെയ്കെന്നനിൻ
    പൊൻ വചനത്തിൻ പടി - ഞങ്ങൾ
    കാൽവരിമേട്ടിൽ ചതഞ്ഞനിൻ പൊൻമേനി
    ഓർത്തനുഷ്ഠിക്കുന്നിതു;- ചെയ്യും...


    Cheyyum Njaanennunithu - Ninne
    Meyyayorppaneshuve-

    Ayyayyo Nin Vachanathin Padi Nithyam
    Meyyaam Vinayathoday - Ente
    Iyyulakaayussin Naalellaam Nin Mruthy
    Meyyayorppaannirantham;- Cheyyum

    Gadhasamane Sthale Ninakkundaaya
    Vyadhayumporaathavum - Praana
    Naadhaa Nin Rektha Viyarppum Njaanevidham
    Orkkathirunnidunnu;- Cheyyum..

    Krooshilen Perkku Baliyai Gagathukal
    Kkeesante Kopaagniyil - Nassa
    Resha Nee Venthathum Orthente Maanasam
    Klessichu Nanniyoday;- Cheyyum..

    En Nimitham Chathackappetta Ninmeni
    Ennathma Bhojaname -deva
    Nin Rakshaa Paanathaalennalma Dhaaham
    Theernnennum Pramodhippaanai;- Cheyyum

    Njaan Varuvolamivvannam Cheikkenna Nin
    Pon Vachanathil Padi - Njangal
    Kaalvary Mettil Chathanja Nin Ponmeni
    Orthanushtikkunnithu;- Cheyyum..



    Cheyyum Njaanennunithu Ninne - ചെയ്യും ഞാനെന്നുമിതു-നിന്നെ Cheyyum Njaanennunithu Ninne - ചെയ്യും ഞാനെന്നുമിതു-നിന്നെ Reviewed by Christking on March 26, 2020 Rating: 5

    No comments:

    Powered by Blogger.