Daivajaname Unarnu Nin Balam - ദൈവജനമേ ഉണർന്നു നിൻ ബലം ധരി-ച്ചൊരുങ്ങുക - Christking - Lyrics

    Daivajaname Unarnu Nin Balam - ദൈവജനമേ ഉണർന്നു നിൻ ബലം ധരി-ച്ചൊരുങ്ങുക


    ദൈവജനമേ ദൈവജനമേ
    മനം തിരിയാം മടങ്ങിവരാം
    നമ്മെതന്നെ താഴ്ത്തി സമർപ്പിച്ചിടാം
    തിരുമുമ്പിൽ വണങ്ങി നമസ്കരിക്കാം

    യഹോവ റാഫാ - സൗഖ്യംതരും
    യഹോവ ശാലോം - സമാധാനം
    യഹോവ ശമ്മ - കൂടിരിക്കും
    യഹോവ ഏലിയോൻ - അത്യുന്നതൻ

    1 വിശുദ്ധിയെ തികയ്ക്കാം ഒരുങ്ങീടാം
    വിശുദ്ധനാം ദൈവത്തെ ആരാധിക്കാം
    അശുദ്ധിയതെല്ലാം വെടിഞ്ഞീടാം
    തിരുസവിധേ എന്നും ജാഗരിക്കാം;- യഹോവ…

    2 തിരുമുഖത്തേക്കു നാം നോക്കീടാം
    പുതുബലമെന്നും പ്രാപിച്ചീടാം
    നൽവരങ്ങളെയെന്നും വാഞ്ചിച്ചീടാം
    തിരുവചനം എങ്ങും ഘോഷിച്ചീടാം;- യഹോവ…

    3 കാഹളനാദം നാം കേട്ടീടാറായ്
    മണവാളനേശു വെളിപ്പെടാറായ്
    ശുദ്ധിമാന്മാരെല്ലാം പറന്നുയരും
    ഉണർന്നിരിക്കാം നൽദിനമതിനാൽ;- യഹോവ…


    English

    Daivajaname Unarnu Nin Balam - ദൈവജനമേ ഉണർന്നു നിൻ ബലം ധരി-ച്ചൊരുങ്ങുക Daivajaname Unarnu Nin Balam - ദൈവജനമേ ഉണർന്നു നിൻ ബലം ധരി-ച്ചൊരുങ്ങുക Reviewed by Christking on March 31, 2020 Rating: 5

    No comments:

    Powered by Blogger.