Daivakarunayin Dhanamalmyam Naval - ദൈവകരുണയിൻ ധനമാഹാത്മ്യം നാവാൽ - Christking - Lyrics

    Daivakarunayin Dhanamalmyam Naval - ദൈവകരുണയിൻ ധനമാഹാത്മ്യം നാവാൽ


    1 ദൈവജനമേ ഉണർന്നു നിൻ ബലം ധരി-
    ച്ചൊരുങ്ങുക അതിശീഘ്രം
    ഉന്നതനാം യാഹെ സ്തുതികളിൽ വസിപ്പോനെ
    ചേർന്നു നാം പുകഴ്ത്തീടാം

    2 കാലിതൊഴുത്തിൽ പിറന്നവൻ നമുക്കായ്
    ഭൂതലെ സഞ്ചരിച്ചു
    കുരിശിന്മേൽ നമുക്കായ് മരിച്ചവനുയിർത്തതാൽ
    എന്നേക്കും ജയം നമുക്ക്

    3 വാനജീവികൾ ഭൂചര ജന്തുക്കൾ സസ്യലതാതികളും
    ആഴിയിൽ നടമാടും സകലജീവികളും
    അവനെ സ്തുതിച്ചിടുന്നു

    4 അവനത്രെ നമ്മെ സൃഷ്ടിച്ച ദൈവം
    നാമവൻ ജനവുമത്രേ
    വിശുദ്ധിയിൽ ഭയങ്കരൻ സ്തുതികളിലുന്നതൻ
    നമ്മുടെ ദൈവം തന്നെ

    5 ഉണർന്നിരിക്കാം നിനയാനേരം
    മേഘത്തിൽ വിളികേൾക്കാം
    ഉണരാത്തവരും ലോകക്കാരേവരും
    കൈവിടപ്പെടുമന്നാൾ

    6 ശീഘ്രം വരുവേൻ എന്നുരചെയ്തവൻ
    പോയപോൽ വീണ്ടും വരും
    അതാ വിളക്കുകൾ എടുക്ക എണ്ണനിറയ്ക്ക
    ദീപങ്ങൾ തെളിയിക്ക


    1 Daivajaname Unarnnu Nin Balam Dhari-
    Chorunguka Athisheekhram
    Unnathanaam Yaahe Sthuthikalil Vasippone
    Chernnu Naam Pukazhtheedaam

    2 Kaalithozhuthil Pirannavan Namukkaay
    Bhoothale Sanjcharichu
    Kurishinmel Namukkaay Marichavanuyirthathal
    Ennekkum Jayam Namukke

    3 Vaanajeevikal Bhoochara Janthukkal Sasyalathathikalum
    Aazhiyil Nadamaadum Sakala Jeevikalum
    Avane Sthuthichidunnu

    4 Avanathre Namme Srishdicha Daivam
    Namavan Janavumathre
    Vishudhiyil Bhayankaran Sthuthikalilunnathan
    Nammude Daivam Thanne

    5 Unarnnirikkaam Ninayaaneram
    Meghathil Vilikelkkaam
    Unarathavarum Lokakkaarevarum
    Kaividappedumannaal

    6 Sheeghram Varuven Ennuracheythavan
    Poyapol Veendum Varum
    Athaa Vilakkukal Edukka Ennaniraykka
    Deepangal Theliyikka



    Daivakarunayin Dhanamalmyam Naval - ദൈവകരുണയിൻ ധനമാഹാത്മ്യം നാവാൽ Daivakarunayin Dhanamalmyam Naval - ദൈവകരുണയിൻ ധനമാഹാത്മ്യം നാവാൽ Reviewed by Christking on March 31, 2020 Rating: 5

    No comments:

    Powered by Blogger.