En Hridayam Shubha Vachanathal - എൻ ഹൃദയം ശുഭവചനത്താൽ കവിയുന്നു - Christking - Lyrics

    En Hridayam Shubha Vachanathal - എൻ ഹൃദയം ശുഭവചനത്താൽ കവിയുന്നു


    1 എൻ ഹൃദയം ശുഭവചനത്താൽ കവിയുന്നു
    എന്മനമാനന്ദത്താൽ നിറഞ്ഞിടുന്നു
    എൻപ്രിയനീയേഴ-യ്ക്കേകിയ നന്മകൾ
    ക്കെന്തിഹെ ഞാൻ പകരം പരനേകും

    ആനന്ദമേ ക്രിസ്ത്യജീവിതം
    ആശ്വാസമുണ്ടീപ്പാതയിൽ

    2 നിത്യപിതാവെൻ കൂടെയിരുന്ന്
    നിത്യവുമെൻപോർ ചെയ്തീടുന്നതിനാൽ
    നിർഭയവാസമെനിക്കുണ്ടുലകിൽ
    നിത്യവുമീ മരുയാത്രയിലെല്ലാം;- ആനന്ദ...

    3 എൻപ്രിയനെനിക്കായ് കരുതുന്നതിനാൽ
    തൻ തിരുമാർവ്വിൽ ഞാൻ വിശ്രമിച്ചീടുന്നു
    ജീവനും ഭക്തിക്കും വേണ്ടിയതൊക്കയും
    തൻ ദിവ്യമാം ശക്തി ദാനം ചെയ്തതിനാൽ;- ആനന്ദ...

    4 ആപത്തനർഥങ്ങൾ രോഗാകുലങ്ങളാ-
    ലാശയറ്റയ്യോ ഞാനാകെത്തളർന്നപ്പോൾ
    ആശ്വസിപ്പിക്കും കരങ്ങളാലെൻ പ്രിയൻ
    അത്ഭുതസൗഖ്യവും ശാന്തിയും തന്നതാൽ;- ആനന്ദ...

    5 അന്ധകാരത്തിൽ നിന്നെന്നെ വിളിച്ചവ-
    നത്ഭുതശോഭയിലേക്കു നടത്തുന്നു
    അല്പകാലത്തെയീ ക്ളേശങ്ങൾ തേജസ്സിൻ
    നിത്യഘനത്തിനായ്ത്തീരുന്നെനിക്ക്;- ആനന്ദ..


    1 en Hridayam Shubha Vachanathaal Kaviyunnu
    Enmanamanandathaal Niranjidunnu
    En Priyane’eyezhayakkekiya Nanmakal
    Kkenthihe Njaan Pakaram Paranekum

    Aanandame Kristhyajeevitham
    Aashvasamundeepathayil

    2 Nithya’pithaaven Koodeyirunne
    Nithyavumenpor Cheytheedunnathinaal
    Nirbhaya’vaasamenikku’ndulakil
    Nithyavumee Maruyathrayilellam;- Aananda...

    3 Enpriyanenikkaay Karuthunnathinaal
    Than Thirumarvvil Njaan Vishramicheedunnu
    Jeevanum Bhakthikkum Vendiyathokkayum
    Than Divyamam Shakthi Danam Cheythathinal;- Aananda...

    4 Aapathanarthangal Rogakulangalaa
    Lashayatayyo Njanakethalarnnappol
    Aashvasippikkum Karangalalen Priyan
    Athbuthasaukhyavum Shanthiyum Thannathaal;- Aananda...

    5 Andhakarathil Ninnenne Vilichava-
    Nathbutha Shbhayilekku Nadathunnu
    Alpakalatheye Kleshangal Thejassin
    Nithyaghanathinay Theerunnenikke;- Aananda...



    En Hridayam Shubha Vachanathal - എൻ ഹൃദയം ശുഭവചനത്താൽ കവിയുന്നു En Hridayam Shubha Vachanathal - എൻ ഹൃദയം ശുഭവചനത്താൽ കവിയുന്നു Reviewed by Christking on April 08, 2020 Rating: 5

    No comments:

    Powered by Blogger.