Enikkayoruthama Sampathe - എനിക്കായൊരുത്തമ സമ്പത്ത് - Christking - Lyrics

    Enikkayoruthama Sampathe - എനിക്കായൊരുത്തമ സമ്പത്ത്


    1 എനിക്കായൊരുത്തമ സമ്പത്ത്
    സ്വർഗ്ഗരാജ്യത്തിലൊരുക്കുന്നതാൽ
    ഇനി ലോകത്തെ സ്നേഹിച്ചിടുവാൻ
    ഒരുകാലത്തും പോകയില്ല ഞാൻ

    എന്റെ ആയുസ്സിൻ ദിനമൊക്കെയും
    നിന്നെമാത്രം ഞാനിനി സേവിക്കും
    എന്റെ പ്രാണനായകനേശുവേ
    നിന്റെ സ്നേഹം നീ എനിക്കേകിടണേ

    2 ഏഴയാകുന്ന എന്നെ സ്നേഹിച്ച
    നിന്റെ സ്നേഹം എത്രയോ ആശ്ചര്യം
    എന്റെ പാപശാപങ്ങൾ നീക്കി
    നിൻതിരു ജീവനാൽ എന്നെ നിറച്ചല്ലോ

    3 എന്റെ ദേഹവും തിരു ആലയമായ്
    നിന്റെ ആത്മാവേ എനിക്കേകിയതാൽ
    തിരുനാമത്തിൻ മഹത്വത്തിനായ്
    ഇനി ജീവിപ്പാൻ കൃപ നൽകുക

    4 പ്രിയൻ തേജസ്സിൽ വെളിപ്പെടും നാളിൽ
    ഞാനും തേജസ്സിൻ മുമ്പിൽ നിൽക്കുവാൻ
    എന്റെ ദേഹവും ദേഹി ആത്മാവും
    സമ്പൂർണ്ണമായ് സമർപ്പിക്കുന്നേ


    1 Enikkayoruthama Sampathe
    Svargaraajyathilorukkunnathaal
    Ini Lokathe Snehichiduvan
    Oru Kaalathum Pokayilla Njan

    Ente Ayussin Dinamokeyum
    Ninne Mathram Njanini Sevikum
    Ente Prana Nayakanesuve
    Ninte Sneham Nee Enikekidane

    2 Ezhayakunnorenne Snehicha
    Ninte Snehamethrayo Achariam
    Ente Papasapangal Neeki Nin
    Thiru Jeevanal Enne Nirachallo

    3 Ente Dehavum Thiru Alayamai
    Ninte Athmave Enikekiyathal
    Thiru'namathin Mahathvathinay
    Ini Jeevippan Krupa Nalkuka

    4 Priyan Thejasil Velipedum Nalil
    Njanum Thejassin Mumpil Nilkuvan
    Ente Dehavum Dehi Athmavum
    Sampoornnamai Samarppickunne



    Enikkayoruthama Sampathe - എനിക്കായൊരുത്തമ സമ്പത്ത് Enikkayoruthama Sampathe - എനിക്കായൊരുത്തമ സമ്പത്ത് Reviewed by Christking on April 22, 2020 Rating: 5

    No comments:

    Powered by Blogger.