Enikkennum Yeshuvunde - എനിക്കെന്നും യേശുവുണ്ട് - Christking - Lyrics

    Enikkennum Yeshuvunde - എനിക്കെന്നും യേശുവുണ്ട്


    എനിക്കെന്നും യേശുവുണ്ട്
    അവനിയിലാശ്രയിപ്പാൻ
    വിനയിലും പലവിധ ശോധനകളിലും
    എനിക്കെന്നും യേശുവുണ്ട്

    1 താങ്ങി നടത്തുവാൻ വല്ലഭനായ്
    താപത്തിലെനിക്കവൻ നൽതുണയായ്
    തൻകരം നീട്ടി സങ്കടം നീക്കും
    തൻകൃപമതിയെനിക്ക്

    2 ഇന്നലേമിന്നുമനന്യനവൻ
    മന്നിതിലെന്നുമെൻ കൂടെയുണ്ട്
    നിത്യതയോളം കൂട്ടാളിയേശു
    മൃത്യുവിലും പിരിയാ

    3 അവനെനിക്കെന്നും സങ്കേതമാം
    അവനിലാണെന്നുടെ ബലമെല്ലാം
    അനുദിനം നന്മയനുഭവിക്കുന്ന
    അനുഗ്രഹജീവിതമാം

    4 മരുവിലെൻ യാത്ര തീർന്നൊടുവിൽ
    തിരുസവിധം ഞാനണഞ്ഞിടുമ്പോൾ
    അരുമയിൽ തന്മുഖം നേരിൽ ഞാൻ കാണും
    തീരുമെൻ ദുരിതമെല്ലാം


    English

    Enikkennum Yeshuvunde - എനിക്കെന്നും യേശുവുണ്ട് Enikkennum Yeshuvunde - എനിക്കെന്നും യേശുവുണ്ട് Reviewed by Christking on April 22, 2020 Rating: 5

    No comments:

    Powered by Blogger.